Naattuvaartha

News Portal Breaking News kerala, kozhikkode,

പത്തുവയസ്സുകാരായ രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 40 വര്‍ഷം കഠിന തടവും പിഴയും

കൊയിലാണ്ടി: പത്തുവയസ്സുകാരായ രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവും പത്തുലക്ഷം രൂപ പിഴയും. നടുവണ്ണൂര്‍ മലപ്പാട്ട് കരുവടിയില്‍വീട്ടില്‍ പുഷ്പരാജനെയാണ് (63) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് ടി പി അനില്‍ ശിക്ഷിച്ചത്.

Read also:കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയില്‍

2018ലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടികളിലൊരാള്‍ പീഡന വിവരം ചേച്ചിയോട് പറഞ്ഞതിനെ തുടര്‍ന്ന് രണ്ടു കുട്ടികളുടെയും രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ വിവരം പൊലീസിനും കൈമാറി. ബാലുശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കി ള്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ് ആണ് അന്വേഷിച്ചത്.

 


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!