Naattuvaartha

News Portal Breaking News kerala, kozhikkode,

അടിവാരത്ത് ലഹരി മാഫിയാ സംഘത്തിന്റെ വിളയാട്ടം

പുതുപ്പാടി: അടിവാരത്ത് ലഹരി മാഫിയാ സംഘത്തിന്റെ വിളയാട്ടം. രണ്ട് വീടുകള്‍ക്ക് നേരെ അക്രമം നടത്തിയ യുവാവിനെ നാട്ടുകാര്‍ തടഞ്ഞു വെച്ച് പോലീസില്‍ ഏല്‍പിച്ചു. ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെ അടിവാരം ചെറുപക്കാട്ടില്‍ മുജീബിന്റെ വീട്ടിലെത്തിയ ചിപ്പിലിത്തോട് സ്വദേശിയായ ജോബിറ്റ് പരാക്രമം ആരംഭിത്. വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും വാഹനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. തൊട്ടടുത്തുള്ള ഇടയാട് അഹമ്മദ് കുട്ടിയുടെ വീട്ടിലെത്തിയ ജോബിറ്റ് വീട്ടുകാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതിയെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

Read Also കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയില്‍


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!