മരുതോങ്കരയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം; പണം നഷ്ടപ്പെട്ടതായി പരാതി


കുറ്റ്യാടി: വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം. മരുതോങ്കര്‍ കച്ചേരിത്താഴെ കൊയിലോത്തറ വിനോദന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 6000 രൂപ നഷ്ടമായി. സര്‍ട്ടിഫിക്കറ്റുകള്‍ക്കും നാശംവരുത്തിയിട്ടുണ്ട്. വീട്ടുകാര്‍ അടുത്തവീട്ടില്‍ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് മോഷ്ടാവ് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. വീട്ടിലെ രണ്ട് അലമാരകള്‍ കുത്തിത്തുറന്ന് തുണിയും മറ്റ് സാധനങ്ങളും നിരത്തിയിട്ടിട്ടുണ്ട്. വീട്ടുപകരണങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തി. ഏകദേശം പതിനായിരംരൂപയുടെ നഷ്ടം വരുത്തിയതായി വീട്ടുടമസ്ഥന്‍ പറഞ്ഞു. തൊട്ടില്‍പ്പാലം പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read also:താനൂര്‍ ബോട്ടപകടം; ഡ്രൈവര്‍ ദിനേശന്‍ പിടിയില്‍


