കാവി ബിക്കിനി വിവാദം; ആദ്യമായി പ്രതികരിച്ച് ദീപിക പദുക്കോൺ


വിവാദത്തിലകപ്പെട്ട ബോളിവുഡ് ചിത്രമാണ് ‘പഠാന്‍’. സിനിമ നേരിട്ട ആദ്യ വിവാദം ദീപിക പദുക്കോണിന്റെ വസ്ത്രധാരണമായിരുന്നു. ഹിന്ദു ദൈവങ്ങളുടെ നിറമാണ് കാവിയെന്നും മതവികാരം വ്രണപ്പെടുത്തുന്നതാണ് നടിയുടെ കാവി നിറത്തിലുള്ള ബിക്കിനിയെന്നുമായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങളുയര്‍ത്തിയ വാദം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടി ഒരു മാധ്യമത്തിനോടും ഇതുവരെ പ്രതികരിച്ചിരുന്നില്ല. ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ദീപിക ഈ വിവാദത്തോട് പ്രതികരിക്കുകയാണ്. ‘വിവാദങ്ങളെല്ലാം ഉണ്ടായപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നാണ് ദീപിക പറഞ്ഞത്. വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കൊന്നും തോന്നിയില്ല’, നടി പറഞ്ഞു.

Read also: ചായ കുടിക്കാൻ ബുദ്ധിമുട്ടുന്ന ഉർഫി ജാവേദ്; വൈറലായി വീഡിയോ


