Naattuvaartha

News Portal Breaking News kerala, kozhikkode,

വയനാട് മുട്ടിലില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി

കല്‍പ്പറ്റ: വയനാട് മുട്ടിലില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. മുട്ടില്‍ കുട്ടമംഗലം സ്വദേശി ഷാഹിന്‍ റഹ്‌മാന്‍, ചുള്ളിയോട് പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഷിനാസ് എന്നിവരെയാണ് കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. 1.2 ഗ്രാം എംഡിഎംഎയും 6.45 ഗ്രാം കഞ്ചാവും ഒസിബി പേപ്പറും ഇവരില്‍ നിന്നും പിടിച്ചെടുത്തു. പ്രതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കിയവരെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Read also:തിരൂരങ്ങാടിയില്‍ വെദ്യപരിശോധനക്കെത്തിച്ച പ്രതി അക്രമാസക്തനായി; ദൃശ്യങ്ങള്‍ പുറത്ത്


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!