NAATTUVAARTHA

NEWS PORTAL

ആംബുലന്‍സിന് കൊടുക്കാന്‍ പണമില്ല; അച്ഛന്‍ മകന്റെ മൃതദേഹം ബാഗിലാക്കി 200 കിലോമീറ്റര്‍ ബസില്‍ യാത്ര ചെയ്തു

പശ്ചിമ ബംഗാള്‍: ആംബുലന്‍സിന് കൊടുക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് അച്ഛന്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം ബാഗിലാക്കി 200 കിലോമീറ്റര്‍ ബസില്‍ യാത്ര ചെയ്തു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ ഡാംഗിപാറ ഗ്രാമവാസിയായ ആഷിം ദേബ്ശര്‍മ്മയ്ക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്.

Read also: പാറക്കടവിലെ ഡോ. കെ പി മുഹമ്മദിന്റെ മാതാവ് വിളക്കോട്ടൂര്‍ കുഞ്ഞിപ്പറമ്പത്ത് സാറ (70) നിര്യാതയായി

സിലിഗുരിയിലെ നോര്‍ത്ത് ബംഗാള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അഞ്ച് മാസം പ്രായമുള്ള മകന്‍ മരിച്ചത്. ആറ് ദിവസത്തെ ചികിത്സയ്ക്കൊടുവിലായിരുന്നു മരണം. ചികിത്സയ്ക്കായി 16,000 രൂപ ചെലവഴിച്ചു. മകന്റെ മൃതദേഹം കാളിയഗഞ്ചിലേക്ക് കൊണ്ടുപോകുന്നതിന് ആംബുലന്‍സ് ഡ്രൈവര്‍ 8,000 രൂപ ആവശ്യപ്പെട്ടു. സൗജന്യ സേവനം നല്‍കേണ്ട സര്‍ക്കാര്‍ ആംബുലന്‍സ് സേവന ദാതാവാണ് പണം ആവശ്യപ്പെട്ടത്.

Read also:പൊലീസുകാരന് നേരെ ആക്രമണം; പ്രതി രക്ഷപ്പെട്ടു

പണം നല്‍കാന്‍ മാര്‍ഗമില്ലാതെ പിതാവ് മകന്റെ മൃതദേഹം ഒരു ബാഗില്‍ പൊതിഞ്ഞ് കാളിഗഞ്ചിലേക്കുള്ള ബസില്‍ കയറി. സഹയാത്രികര്‍ അറിഞ്ഞാല്‍ പ്രശ്‌നമാകുമെന്ന ഭയത്തില്‍ ആരെയും അറിയിക്കാതെയായിരുന്നു യാത്ര. ശനിയാഴ്ച രാത്രി സിലിഗുരിയിലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച യാത്ര ഞായറാഴ്ച ഉച്ചതിരിഞ്ഞ് കാളിഗഞ്ചിലാണ് അവസാനിച്ചത്. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!