പുതുപ്പാടിയിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ഇ കെ വിജയന്‍ സൗദിയില്‍ നിര്യാതനായി.


പുതുപ്പാടി: മുന്‍ കോണ്‍ഗ്രസ് നേതാവ് അടിവാരം കണലാട് കോമത്ത് ഇ കെ വിജയന്‍ സൗദിയില്‍ നിര്യാതനായി. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡി സി സി അംഗവുമായിരുന്ന വിജന്‍ ഒരു വര്‍ഷം മുമ്പാണ് സൗദിയിലേക്ക് പോയത്. ഇന്ന് രാവിലെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


