ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍


താമരശ്ശേരി: പരപ്പന്‍പൊയില്‍ സ്വദേശി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. താമരശ്ശേരി കുടുക്കിലുമ്മാരം വെങ്കണക്കല്‍ മുഹമ്മദ് ശിബില്‍(27) ആണ് താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. സംഭവത്തില്‍ ഷിബിലിക്ക് പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. പോലീസ് പിന്തുടരുന്നു എന്ന് മനസ്സിലാക്കിയാണ് ഇന്ന് വൈകിട്ട് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ ഹാജരായത്.

Read Also മുത്തങ്ങയില്‍ ആനപ്പല്ലുമായി ആറുപേര്‍ പൊലീസ് പിടിയില്‍


