ജനങ്ങളെ പറ്റിച്ച ചിപ്പ് കഥകള്‍ പൊളിഞ്ഞു, 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു


2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു. റിസര്‍വ് ബേങ്കാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ ഉപയോഗിക്കാം. ചിപ്പും സുരക്ഷാ സംവിധാനങ്ങളും എന്ന പേരിലാണ് 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയിരുന്നത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.

കോടികളുടെ കള്ളപ്പണം കണ്ടെത്താനാണ് നടപടിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. എന്നാല്‍ വന്‍കിടക്കാരുടെ കയ്യില്‍ പുതിയ നോട്ടുകള്‍ എത്തി എന്നല്ലാതെ കള്ളപ്പണം കണ്ടെത്താനുള്ള യാതൊരു നീക്കവും ഉണ്ടായിരുന്നില്ല. അന്നത്തെ തീരുമാനം പൂര്‍ണ്ണമായും പരാചയമായിരുന്നുവെന്ന് പ്രഖ്യാപിച്ചാണ് ഇപ്പോള്‍ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നത്.


