കൊടുവള്ളി സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു.


കൊടുവള്ളി: സൗദി അറേബ്യയിലെ ത്വായിഫിലുണ്ടായ കാര്‍ അപകടത്തില്‍ കൊടുവള്ളി പൂത്തൂര്‍ സ്വദേശി മരിച്ചു. കണിയാര്‍കണ്ടം കുനിപ്പലില്‍ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍(50) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മൗലാന മദീന എന്ന പേരില്‍ ട്രാവല്‍സ് നടത്തുന്ന അദ്ദേഹം സന്ദര്‍ശകരെയുമായി ചരിത്രസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനായാണ് ത്വായിഫില്‍ എത്തിയത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നു. ഭാര്യയുടേയും മക്കളുടേയും മുന്നില്‍വെച്ചായിരുന്നു അപകടം.

Read Also ജനങ്ങളെ പറ്റിച്ച ചിപ്പ് കഥകള്‍ പൊളിഞ്ഞു, 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു


