Naattuvaartha

News Portal Breaking News kerala, kozhikkode,

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ എരുമേലിയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എരുമേലി കണമലയിലാണ് സംഭവം. പുറത്തേല്‍ ചാക്കോച്ചന്‍ (65), പ്ലാവനക്കുഴിയില്‍ തോമാച്ചന്‍ (60) എന്നിവരാണ് മരിച്ചത്. കണമല അട്ടിവളവിന് സമീപം വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുമ്പോഴാണ് കാട്ടുപോത്ത് ഓടിയെത്തി ആക്രമിച്ചത്. തോമാച്ചന്‍ തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ശേഷം കാട്ടുപോത്ത് കാടിനുള്ളിലേക്ക് ഓടിപ്പോയി.
തോമാച്ചന്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള പ്രതിഷേധമാണ് നടക്കുന്നത്. കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിടമെന്നാണ് ആവശ്യം.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!