പ്രസംഗത്തിനിടെ എം കെ മുനീര്‍ എം എല്‍ എ കുഴഞ്ഞുവീണു.


തിരുവനന്തപുരം: പ്രസംഗത്തിനിടെ എം കെ മുനീര്‍ എം എല്‍ എ കുഴഞ്ഞുവീണു. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധ പരിപാടിയിലാണ് സംഭവം. പ്രസംഗം തുടങ്ങി അല്‍പസമയത്തിനുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വേദിയില്‍ കുഴഞ്ഞു വീണതോടെ നേതാക്കള്‍ അദ്ദേഹത്തെ പിടിച്ച് കസേരയില്‍ ഇരുത്തിച്ചു. ചികിത്സ വേണ്ടെന്ന് എം എല്‍ എ പറഞ്ഞതിനാല്‍ ആശുപത്രിയില്‍ പോയിരുന്നില്ല. ആരോഗ്യ നില മെച്ചപ്പെട്ടതിനാല്‍ അദ്ദേഹം സമര വേദിയില്‍ തുടരുകയാണ്.

Read Alsoകൊടുവള്ളി സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു.


