ഹജ്ജ് കര്‍മം നിര്‍ഹിക്കാന്‍ പുറപ്പെടുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പ് താമരശ്ശേരിയില്‍ നടന്നു.


താമരശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഹജ്ജ് കര്‍മം നിര്‍ഹിക്കാന്‍ പുറപ്പെടുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ ക്യാമ്പ് താമരശ്ശേരിയില്‍ നടന്നു. കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള 855 പേര്‍ക്കാണ് താരശ്ശേരി താലൂക്കാശുപത്രിയില്‍ വാക്‌സിനേഷന്‍ നടത്തിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അതിഥികളെ ബഹുമാനിക്കുകയെന്ന മഹത്തായ സന്ദേശമാണ് ഹജ്ജ് പകര്‍ന്ന് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം എല്‍ എ. വി എം ഉമ്മര്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹിമാന്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ അരവിന്ദന്‍, പി സി അബ്ദുല്‍ അസീസ്, ബി സി ലുഖ്മാന്‍ ഹാജി, യൂസുഫ് ഹാജി, ഗിരീഷ് തേവള്ളി, മഞ്ജിത കുറ്റിയാക്കില്‍, എ കെ കൗസര്‍, എം ടി അയ്യൂബ് ഖാന്‍, കണ്ടിയില്‍ മുഹമ്മദ്, താര അബ്ദുറഹിമാന്‍ ഹാജി, പി സി എ റഹീം, ട്രെയ്നര്‍ സൈതലവി തുടങ്ങിയവര്‍ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പി സുനീര്‍ സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ബാസ് നന്ദിയും പറഞ്ഞു.
താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് പുറമെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് എട്ട് ജീവനക്കാരെ പ്രത്യേകമായി അനുവദിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം സാന്ത്വനം ഉള്‍പ്പെടെയുള്ള വളണ്ടിയര്‍മാരും സേവനത്തിനുണ്ടായിരുന്നു.

Read Also ചുരത്തിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

