NAATTUVAARTHA

NEWS PORTAL

ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുകളിലേക്ക് തെങ്ങ് വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു.

കല്‍പ്പറ്റ: ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുകളിലേക്ക് തെങ്ങ് വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കാട്ടിക്കുളം സ്വദേശി ഉണ്ണിയുടെ മകന്‍ നന്ദു (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ പുള്ളിയാര്‍മലയിലായിരുന്നു അപകടം. കനത്ത മഴക്കിടെ പുളിയാര്‍മല ബസ്റ്റോപ്പിന് സമീപത്തെ തോട്ടത്തില്‍ നിന്ന് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. മേപ്പാടിയിലെ സ്വാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!