ചുരത്തിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു


താമരശ്ശേരി: ചുരത്തിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു ആണ് മരിത്. ഒന്നാം വളവിന് സമീപം ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. മരം കയറ്റി ചുരം ഇറങ്ങുകയായിരുന്ന ദോസ്ത് പിക്കപ്പും ചുരം കയറുകയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. ദമ്പതികളും രണ്ട് കുട്ടികളുമാണ് സ്‌കൂട്ടറില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരായ നാലു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സക്കീന ബാനു മരിച്ചിരുന്നു. ഒരു കുട്ടിയുടെ പരുക്ക് ഗുരുതരമാണ്.

Read Also ചുരത്തില്‍ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്കും രണ്ട് കുട്ടികള്‍ക്കും പരുക്ക്


