പതങ്കയത്ത് മലവെള്ളപ്പാച്ചില്‍; പുഴയില്‍ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി


കോടഞ്ചേരി: വേനല്‍ മഴക്കിടെ ഇരുവഞ്ഞിപ്പുഴയിലെ നാരങ്ങാത്തോട് പതങ്കയത്ത് മലവെള്ളപ്പാച്ചില്‍. ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. പുഴയില്‍ കുടുങ്ങിയ രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. വിനോദ സഞ്ചാരത്തിനെത്തിയ താനൂര്‍ സ്വദേശികളാണ് പുഴയില്‍ കുടുങ്ങിയത്. നാട്ടുകാര്‍ കയര്‍ ഇട്ടു കൊടുത്താണ് ഇവരെ കരക്കെത്തിച്ചത്. മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാല്‍ പതങ്കയത്ത് ഉള്‍പ്പെടെ പുഴയില്‍ ഇറങ്ങുന്നത് ഗ്രാമപഞ്ചായത്ത് വിലക്കിയിരുന്നു. ഇത് അവഗണിച്ചാണ് സഞ്ചാരികള്‍ പുഴയിലിറങ്ങുന്നത്.

തിരുവമ്പാടി പുന്നക്കല്‍ ചെറുപുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി. പാലം പണിക്കായി താല്‍ക്കാലികമായി നിര്‍മ്മിച്ച പാലം ഒലിച്ചുപോയി.


