അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഈങ്ങാപ്പുഴ സ്വദേശി മരിച്ചു.


ഈങ്ങാപ്പുഴ: അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഈങ്ങാപ്പുഴ സ്വദേശി മരിച്ചു. നൂറാംതോട് പാലക്കല്‍ താസമസിക്കുന്ന ഈങ്ങാപ്പുഴ കുന്നുമ്മല്‍ ഹുസൈന്‍ കുട്ടി (73) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഒടുങ്ങാക്കാട് വെച്ച് ഹുസ്സൈന്‍കുട്ടി സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടി ഇടിച്ചായിരുന്നു അപകടം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ദീര്‍ഘകാലം ഈങ്ങാപ്പുഴയില്‍ സല്‍ക്കാര ചിക്കന്‍ സ്റ്റാള്‍ നടത്തിയിരുന്നു. ഭാര്യ: റംല, മക്കള്‍: മുഹ്‌സിന്‍, ഫാത്തിമ സുഹറ (ബീവി), ഉമൈമ. മരുമക്കള്‍ : അബ്ദുല്‍ ഗഫൂര്‍ മണ്ണില്‍കടവ്, മുജീബുറഹ്‌മാന്‍ വാവാട്(ഇരുമോത്ത്), ഫൗസിയ പുത്തൂര്‍. മയ്യിത്ത് നിസ്‌കാരം നാളെ ഉച്ചയോടെ ഈങ്ങാപ്പുഴ ജുമുഅ മസ്ജിദില്‍ നടക്കും.


