കൂടത്തായി പാലത്തില്‍ ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ടു.


താമരശ്ശേരി: കൂടത്തായി പാലത്തില്‍ ടിപ്പര്‍ ലോറി അപകടത്തില്‍പ്പെട്ടു. താമരശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറാണ് നിയന്ത്രണം വിട്ട് പാലത്തിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് നിന്നത്. റോഡിന് കുറുകെ ടിപ്പര്‍ കുടുങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാര്‍ ക്രെയിന്‍ എത്തിച്ചാണ് ടിപ്പര്‍ നീക്കം ചെയ്തത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മഴ കാരണം വളവില്‍ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പാലത്തിന് സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റിരുന്നു.


