ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നതിന് ഇളവുതേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു.


ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുന്നതിന് ഇളവുതേടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള ഒരു കുട്ടിക്ക് രക്ഷിതാക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തിന്റെ തീരുമാനത്തിന് ശേഷം പിഴ ഈടാക്കിയാല്‍ മതിയെന്ന് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.


ഇരുചക്രവാഹനങ്ങളില്‍ മൂന്നാമനായി കുട്ടികള്‍ ഉണ്ടെങ്കിലും എ ഐ ക്യാമറയില്‍ നിയമലംഘനമാവുമെന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഗതാഗത വകുപ്പ് വിദഗ്ധ സമിതി യോഗം ചേര്‍ന്നാണ് നിയമഭേദഗതി സംബന്ധിച്ച് ആലോചിച്ചത്. ഇതുമായി ബന്ധപ്പെട്ട നിയമത്തിലടക്കമുള്ള കാര്യങ്ങളില്‍ ഭേദഗതി വരുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടുന്നത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ തീരുമാനം വന്നതിനുശേഷം പിഴ ഈടാക്കാം എന്നാണ് നിലവില്‍ ഗതാഗത വകുപ്പും സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുള്ളത്. കുട്ടികളേയുമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുന്നുവെന്ന രീതിയിലായിരുന്നു പ്രചാരണം നടന്നിരുന്നത്. എന്നാല്‍ കേന്ദ്ര നിയമത്തില്‍ സംസ്ഥാന സര്‍ക്കാറിന് മാറ്റം വരുത്താനാവില്ലെന്ന സര്‍ക്കാര്‍ വിശദീകരണം വന്നതോടെയാണ് വിവാദം അവസാനിച്ചത്.

