യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ കെ എസ് ആര്‍ ടി സി ഡ്രൈവറെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.


കുന്ദമംഗലം: യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ കെ എസ് ആര്‍ ടി സി ഡ്രൈവറെ കുന്ദമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്ത് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സിലാണ് സംഭവം. കോഴിക്കോട് നിന്ന് കയറിയ യുവതി സീറ്റില്ലാത്തതിനാല്‍ ബോണറ്റില്‍ ഇരുന്നിരുന്നു. ഡ്രൈവര്‍ പറഞ്ഞതിനാലാണ് ഇരുന്നതെന്നും യാത്രക്കിടെ ഡ്രൈവര്‍ അതിക്രമം നടത്തിയെന്നുമാണ് യുവതിയുടെ പരാതി. വെള്ളിമാട്കുന്ന് ഭാഗത്ത് എത്തിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നുവെന്നാണ് ഇവരുടെ പരാതി. കുന്ദമംഗലത്ത് എത്തിയപ്പോഴാണ് ഇവര്‍ പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


