മൂത്ത മകനെ ജീവനോടെയും ഇളയ രണ്ടുപേരെ കൊന്ന ശേഷവും കെട്ടിത്തൂക്കി, കണ്ണൂരില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തില്‍ കൂടിതല്‍ വിവരങ്ങള്‍ പുറത്ത്


കണ്ണൂര്‍: ചെറുപുഴയില്‍ മക്കളെ കൊലപ്പെടുത്തി മാതാവും കാമുകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാടിയോട്ട്ചാല്‍ വാച്ചാലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിയത്. മൂത്ത മകന്‍ സൂരജിനെ കെട്ടി തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇളയ മക്കളെ കെട്ടി തൂക്കിയത് കൊലപ്പെടുത്തിയ ശേഷമാണ്. മൂന്ന് കുട്ടികള്‍ക്കും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കിയിരുന്നതായും ഉയര്‍ന്ന അളവില്‍ ഉറക്ക ഗുളിക നല്‍കിയ ശേഷമാണ് കെട്ടിതൂക്കിയതെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി. ശ്രീജയുടെതും ഷാജിയുടെതും തൂങ്ങി മരണമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു പേരുടെയും ദേഹത്ത് കാര്യമായ മുറിവുകള്‍ ഒന്നുമില്ല. ഇന്നലെ പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം. ശ്രീജ, മക്കളായ സൂരജ് (12), സുജിന്‍(10), സുരഭി(8), ശ്രീജയുടെ സുഹൃത്ത് ഷാജി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ സ്റ്റെയര്‍കേസിന്റെ കമ്പിയില്‍ തൂങ്ങിയ നിലയിലും ശ്രീജയെയും ഷാജിയെയും കിടപ്പുമുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുന്‍പാണ് ആദ്യ ഭര്‍ത്താവ് സുനിലിനെ ഉപേക്ഷിച്ച് ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്. ഇവര്‍ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായിരുന്നതായും പറയപ്പെടുന്നു.


ഇതേ ചൊല്ലി സുനിലും ശ്രീജയും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചക്കായി ഇന്നലെ രാവിലെ സ്റ്റേഷനില്‍ എത്താന്‍ മൂവര്‍ക്കും പൊലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ രാവിലെ ആറ് മണിയോടെ ശ്രീജ ചെറുപുഴ സ്റ്റേഷനില്‍ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും എല്ലാവരും മരിച്ചിരുന്നു.
മയക്കുമരുന്ന് കേസിലെ പ്രതി വീണ്ടും എം ഡി എം എ യുമായി താമരശ്ശേരിയില്‍ പോലീസിന്റെ പിടിയിലായി Video

