കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്, അപകടം പട്ടാമ്പി ശങ്കരമംഗലത്ത്


പട്ടാമ്പി: കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 12 പേർക്ക് പരിക്ക്. പട്ടാമ്പി പെരിന്തൽമണ്ണ റോഡിൽ ശങ്കരമംഗലം വളവിൽ വച്ച് ഇന്ന് പുലർച്ചെ 2 മണിക്കായിരുന്നു അപകടം .

തിരുവനന്തപുരം നിന്ന് വഴിക്കടവിലേക്ക്പോകുന്ന കെഎസ്ആർടിസി ബസ്സും മൈസൂരിൽ നിന്ന് കോട്ടയത്തേക്ക് പെയിന്റ് കയറ്റി പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടി ഇടിച്ചത്.

പരിക്കുപറ്റിയവരെ പട്ടാമ്പി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ലോറി ഡ്രൈവറെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു.

