Naattuvaartha

News Portal Breaking News kerala, kozhikkode,

ചുരത്തില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് പരിക്ക്

താമരശ്ശേരി: ചുരത്തില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് പരിക്ക്. ചുരം രണ്ടാം വളവിന് താഴെ രാവിലെ 9:40 ന് ആണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നും വിനോദസഞ്ചാരത്തിനായി ബൈക്കുകളില്‍ പുറപ്പെട്ട സംഘത്തിലെ ഒരു ബൈക്കില്‍ മാനന്തവാടിയില്‍ നിന്നും ചുരം ഇറങ്ങുകയായിരുന്നു കൊടുവള്ളി സ്വദേശിയുടെ ബൈക്കാണ് ഇടിച്ചത്. ഇരു കൈകളും പൊട്ടിയ തമിഴ്‌നാട് രാജപാളയം സ്വദേശി ഭരതനെ(23) ചുരം എന്‍ ആര്‍ ഡി എഫ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Read Also ഷാജന്‍ സ്‌കറിയയുടെ മറുനാടന്‍ ചാനലിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, എം എ യൂസുഫലിക്കെതിരായ വാര്‍ത്തകള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണം.


Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!