മൈസുരുവില്‍ ബസും കാറും കൂട്ടിയിടിച്ച് പത്തുപേര്‍ മരിച്ചു

കര്‍ണാടകയിലെ മൈസുരുവില്‍ മൈസുരുവില്‍ ബസും കാറും കൂട്ടിയിടിച്ച് പത്തുപേര്‍ മരിച്ചു. കുറുമ്പുറു ഗ്രാമത്തില്‍ കൊല്ലഗല്‍- ടി നരാസിപുര റോഡിലാമണ് അപകടമുണ്ടായത്. ബല്ലാരിയില്‍ നിന്നുമുള്ള സംഘം സഞ്ചരിച്ച കാറും സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. കാറില്‍ 13 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും ഇവരെ പുറത്തെടുത്തപ്പോഴേക്കും പത്ത് പേരും മരിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു കാര്‍ യാത്രികരാണ് അപകടത്തില്‍ പെട്ടത്. ജനാര്‍ദനന്‍(45), പുനീത് (4), ശശികുമാര്‍(24) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു അപകടം. അപകടത്തില്‍ ഇന്നോവ കാര്‍ പൂര്‍ണമായും തകര്‍ന്നു.

Read Also കാര്‍ ടാങ്കര്‍ ലോറിക്ക് പിന്നിലിടിച്ച് വൈദികന്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

