പുതുപ്പാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ കണലാട് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വാര്‍ഡ് പിടിച്ചെടുത്തു.

പുതുപ്പാടി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ കണലാട് നടന്ന ഉപ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് വാര്‍ഡ് പിടിച്ചെടുത്തു.
സി പി ഐ എമ്മിലെ അജിത മനോജ് 154 വോട്ടുകള്‍ക്ക് വിജയിച്ചു. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കോണ്‍ഗ്രസിലെ ഷാലി ജിജോക്ക് 445 വോട്ടുകള്‍ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 599 വോട്ടുകൾ ലഭിച്ചു. ബി ജെ പി യിലെ ആര്യക്ക് 42 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെ സിന്ധു ജോയ് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ എല്‍ ഡി എഫിന്റെ കയ്യിലായിരുന്ന വാര്‍ഡ് കഴിഞ്ഞ തവണ 95 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. വാര്‍ഡ് തിരിച്ച് പിടിച്ചതോടെ 21 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ ഡി എഫ് അംഗങ്ങളുടെ എണ്ണം ഏഴായി.

