കെ എസ് ആര്‍ ടി സി ബസ്സില്‍ ബൈക്കിടിച്ച് വയനാട് സ്വദേശി മരിച്ചു. അപകടം താമരശ്ശേരി ഓടക്കുന്നില്‍

താമരശ്ശേരി: കെ എസ് ആര്‍ ടി സി ബസ്സില്‍ ബൈക്കിടിച്ച് വയനാട് സ്വദേശി മരിച്ചു. മാനന്തവാടി എടവക എള്ളു മന്ദം പൂവത്തിങ്കല്‍ മണിയന്റെ മകന്‍ ടി എം അനീഷ് (25) ആണ് മരിച്ചത്. താമരശ്ശേരി ഓടക്കുന്ന് ബസ്റ്റോപ്പിന് മുന്നില്‍ രാവിലെ 7.45 ന് ആയിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ കമ്പനിയില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുന്ന അനീഷ് വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം.

മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ തുഷാരഗിരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ സ് ആര്‍ ടി സി ബസ്സില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അനീഷിനെ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ സമയത്തിനകം മരിച്ചു. മാതാവ്: പുഷ്പ. സഹോദരങ്ങള്‍: അനിത, അമ്മുക്കുട്ടി.

