Naattuvaartha

News Portal Breaking News kerala, kozhikkode,

കൊടുവള്ളിയില്‍ കുഴല്‍ പണവുമായി രണ്ട് പേരെ പോലീസ് പിടികൂടി.

കൊടുവള്ളി: കുഴല്‍ പണവുമായി രണ്ട് പേര്‍ പോലീസിന്റെ പിടിയിലായി. കൂടത്തായി പുല്‍പറമ്പില്‍ ഷുഹൈബ്, കൊടുവള്ളി പുഴങ്കര ഫായിക് എന്നിവരാണ് പിടിയിലായത്. 14.75 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി ആര്‍ കറപ്പസാമി ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ് പി യുടെ സ്‌ക്വാഡും കൊടുവള്ളി പോലീസും ചേര്‍ന്നാണ് കുഴല്‍പണം പിടിച്ചെടുത്തത്. താമരശ്ശേരി ഡി വൈ എസ് പി ഇന്‍ചാര്‍ജ് അബ്ദുല്‍ മുനീര്‍, കൊടുവള്ളി ഇന്‍സ്പെക്ടര്‍ കെ പ്രജീഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ് ഐ മാരായ പി പ്രകാശന്‍, രാജീവ് ബാബു, എ എസ് ഐ മാരായ വി സി ബിനീഷ്, വി വി ഷാജി, സീനിയര്‍ സി പി ഒ. കെ വി ശ്രീജിത്ത്, സി പി ഒമാരായ ദീപക്, അനില്‍ കുമാര്‍, സിന്‍ജിത്ത്, ജയന്തിറീജ എന്നിവരടങ്ങിയ സംഘമാണ് കുഴല്‍ പണം പിടി കൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!