വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് താമരശ്ശേരി ചുരത്തില്‍ ഇറക്കി വിട്ടതായി പരാതി

താമരശ്ശേരി: പുതുപ്പാടിയിലെ സ്വകാര്യ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഇറക്കി വിട്ടതായി പരാതി. കൂടരഞ്ഞി ഭാഗത്തുള്ള വിദ്യാര്‍ഥിനിയാണ് പീഡനത്തിനിരയായതായി താമരശ്ശേരി പോലീസിന് മൊഴി നല്‍കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുതുപ്പാടിയില്‍ നിന്നും വിദ്യാര്‍ഥിനിയെ കാണാതായത്. ഹോസ്റ്റലില്‍ നിന്നും കോളേജിലേക്ക് പോകുമ്പോള്‍ പരിചയപ്പെട്ട യുവാവ് നമ്പര്‍ നല്‍കി വിളിക്കാന്‍ ആവശ്യപ്പെട്ടെന്നും പിന്നീട് വിളിച്ചപ്പോള്‍ വിവാഹ വാഗ്ദാനം നല്‍കി കാറില്‍ കയറ്റി കൊണ്ടുപോയെന്നുമാണ് വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയത്.

വിവിധ സ്ഥലങ്ങളിലെത്തിച്ച് ലഹരി നല്‍കി പീഡിപ്പിച്ച ശേഷം ഇന്നലെ രാത്രിയാണ് താമരശ്ശേരി ചുരത്തില്‍ വിദ്യാര്‍ത്ഥിനിയെ ഇറക്കി വിട്ടത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പിതാവിനെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥിനിയെ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. വിദ്യാര്‍ത്ഥിനി കോളേജില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാരെ വിളിച്ചപ്പോവാണ് വീട്ടില്‍ എത്തിയിട്ടില്ലെന്ന് അറിയുന്നത്. ഇന്നലെ പിതാവ് താമരശ്ശേരി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസെടുത്തിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധന നടത്തി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിനിയെ പിതാവിനൊപ്പം വിട്ടയച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.

Read Also കൊടുവള്ളിയില്‍ കുഴല്‍ പണവുമായി രണ്ട് പേരെ പോലീസ് പിടികൂടി.
