മരം ഒടിഞ്ഞു വീണ് മടവൂര്‍ സ്വദേശിയായ അധ്യാപകന്‍ മരിച്ചു

നന്‍മണ്ട: മരം ഒടിഞ്ഞു വീണ് ബൈക്ക് യാത്രക്കാരനായ അധ്യാപകന്‍ മരിച്ചു. ഉള്ളിയേരി എ യു പി സ്‌കൂളിലെ അധ്യാപകന്‍ മടവൂര്‍ പുതുക്കുടി പി മുഹമ്മദ് ഷെരീഫ്(38) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെ സ്‌കൂളിലേക്കുള്ള യാത്രക്കിടെ നന്മണ്ട അമ്പലപ്പൊയിലില്‍ ആയിരുന്നു അപകടം. റോഡരികിലുണ്ടായിരുന്ന മരം ഒടിഞ്ഞു വീഴുകയായിരുന്നു. ഇതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ഹെല്‍മെറ്റ് തകര്‍ന്ന് പോയിരുന്നു. ഉടന്‍ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മടവൂര്‍ പത്താം വാര്‍ഡ് മുസ്ലിംലീഗ് സെക്രട്ടറിയാണ്.

Read Also വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് താമരശ്ശേരി ചുരത്തില്‍ ഇറക്കി വിട്ടതായി പരാതി

