ഇടിമിന്നലേറ്റ് മേപ്പാടിയില്‍ യുവതി മരിച്ചു, മിന്നലേറ്റത് വീടിന്റെ ടറസില്‍ കയറിയപ്പോള്‍

മേപ്പാടി: ഇടിമിന്നലേറ്റ് യുവതി മരിച്ചു. കല്ലുമല കൊല്ലിവയല്‍ കോളനിയിലെ ശിവദാസന്റെ ഭാര്യ സിനിയാണ്(32) മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോടെ ആയിരുന്നു അപകടം. ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങള്‍ എടുക്കുന്നതിനു വീടിന്റെ ടെറസില്‍ കയറിയപ്പോഴാണ് ഇടിമിന്നലേറ്റത്. ഉടന്‍ തന്നെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


