താമരശ്ശേരിയില്‍ അഞ്ച് കാറുകള്‍ അപകടത്തില്‍ പെട്ടു. രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്

താമരശ്ശേരി: അഞ്ച് കാറുകള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടി ഇടിച്ചു. ദേശീയ പാതയില്‍ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്താണ് സംഭവം. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുകള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടി ഇടിക്കുകയായിരുന്നു. ഉച്ചക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന ഒരു കാര്‍ പെട്ടന്ന് നിര്‍ത്തിയതോടെയാണ് പിന്നിലുണ്ടായിരുന്ന കാറുകള്‍ ഒന്നിനു പുറകെ ഒന്നായി ഇടിച്ചത്. അപകടത്തില്‍ യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്ക് നിസാര പരുക്കേറ്റു. താമരശ്ശേരി ട്രാഫിക് പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ നീക്കം ചെയ്തു.


