ചുരത്തിൽ ലോറികൾ കുടുങ്ങിയതിനാൽ ഗതാഗത തടസ്സം നേരിടുന്നു

താമരശ്ശേരി: ചുരത്തിൽ ലോറികൾ യന്ത്രത്തകരാറ് മൂലം കുടുങ്ങിയതിനാൽ ഗതാഗത തടസ്സം നേരിടുന്നു. ചുരം ഒന്നാം വളവിലാണ് ഒരേ സ്ഥലത്ത് രണ്ടു ലോറികൾ കുടുങ്ങിയത്.

ആദ്യം ഒരു ലോറി കേടായി റോഡരികിൽ നിർത്തി. ഇതിനോട് ചേർന്ന് മറ്റൊരു ലോറി കുടുങ്ങിയതാണ് ഗതാഗത തടസ്സത്തിന് കാരണം. വലിയ വാഹനങ്ങൾ കടന്നുപോവാൻ പ്രയാസപ്പെടുന്നു. വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടുന്നു ഉണ്ടെങ്കിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മെക്കാനിക്ക് സ്ഥലത്തെത്തി ലോറികൾ മാറ്റുന്നതിനുള ശ്രമത്തിലാണ്.

Read Also വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് താമരശ്ശേരി ചുരത്തില്‍ ഇറക്കി വിട്ടതായി പരാതി
