കോഴിക്കോട് ബീച്ചില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കടലില്‍ കാണാതായി

കോഴിക്കോട്: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ രണ്ട് കുട്ടികളെ കടലില്‍ കാണാതായി. ഒളവണ്ണ സ്വദേശികളായ മുഹമ്മദ് ആദില്‍ (18), ആദിന്‍ ഹസന്‍ (16) എന്നിവരെയാണ് കടലില്‍ കാണാതായത്. ലയണ്‍സ് പാര്‍ക്കിന് സമീപമാണ് കുട്ടികള്‍ ഫുട്‌ബോള്‍ കളിച്ചിരുന്നത്. കടലില്‍ പോയ പന്ത് എടുക്കുന്നതിനായാണ് ഇവര്‍ കടലില്‍ ഇറങ്ങിയത്. ഒരു കുട്ടിയാണ് ആദ്യം കടലില്‍ ഇറങ്ങിയത്. ഈ കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ട് പേരില്‍ ഒരാളും തിരയില്‍ പെട്ടു. ഒരാളെ കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.

ഇന്ന് രാവിലെയാണ് സംഭവം. ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ ഗാര്‍ഡും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് തെരച്ചില്‍ നടത്തി വരികയാണ്.

