ലഹരിമാഫിയക്ക് താക്കീതായി യൂത്ത് ലീഗ് “യൂത്ത് അലർട്ട് “

താമരശ്ശേരി : താമരശ്ശേരി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ലഹരിമാഫിയ നടത്തി കൊണ്ടിരിക്കുന്ന വിളയാട്ടത്തിന് താക്കീതായ് കൊടുവള്ളി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ‘യൂത്ത് അലർട്ട് ‘പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.താമരശ്ശേരി ഗാന്ധി പാർക്കിന് സമീപം നടത്തിയ യൂത്ത് അലർട്ട് ‘ ലഹരി മാഫിയ- പോലീസ് അവിശുദ്ധ ബാന്ധവത്തിന് ശക്തമായ മുന്നറിയിപ്പു നൽകി ലഹരി മാഫിയ സംഘത്തെ അടിച്ചമർതണമെന്നു ആവശ്യപ്പെട്ടു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഒ.കെ. ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി. എം ജിഷാൻ ‘യൂത്ത് അലർട്ട് ‘ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം. നസീഫ് , ട്രഷറർ കെ.കെ. സൈനുദ്ധീൻ, കെ.വി.മുഹമ്മദ്, റഫീഖ് കൂടത്തായ്, അഷ്റഫ് തങ്ങൾ തച്ചംപൊയിൽ,ഹാരിസ് അമ്പായത്തോട്, എം.ടി. അയ്യൂബ് ഖാൻ , കെ.ടി. റഊഫ്എന്നിവർ സംസാരിച്ചു. യൂത്ത് അലർട്ട്പ്രതിഷേധ പരിപാടിക്ക് ,ഷാഫി സക്കരിയ്യ, കെ.സി. ഷാജഹാൻ, ജാബിർ കരീറ്റി പറമ്പ്, അർഷദ് കിഴക്കോത്ത്, ഫാസിൽ മാസ്റ്റർ,സമദ് കോരങ്ങാട്,ഇഖ്ബാൽ പൂക്കോട്,ഒ.പി മജീദ്, ഷംസീർ കക്കാട്ടുമ്മൽ, അൻവർ ചക്കാലക്കൽ,സൈദ് വി.കെ,മുനീർ പുതുകുടി,എം.കെ.സി അബ്ദുറഹിമാൻ, ജീലാനി കൂടത്തായി, മുജീബ് ആവിലോറ,വി.പി അഷ്റഫ്, നിയാസ് ഇല്ലിപ്പറമ്പിൽ, അലി തച്ചംപൊയിൽ, നാസർ ചമൽ എന്നിവർ നേതൃത്വം നൽകി.

ReadAlso:പോലീസുകാരനെ വെട്ടിയ പ്രതികൾ പിടിയിൽ

