Naattuvaartha

News Portal Breaking News kerala, kozhikkode,

കേരളത്തിൽ ഓൺലൈൻ ലോൺ തട്ടിപ്പുകൾ വർധിക്കുന്നു;തട്ടിപ്പിനിരയാവരിൽ ഭൂരിഭാഗവും സ്ത്രീകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ലോൺ തട്ടിപ്പുകൾ വർധിക്കുന്നു എന്ന് സൈബർ സെൽ. തട്ടിപ്പിനിരയാവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബർ സെൽ നൽകിയ മുന്നറിയിപ്പിൽ പറയുന്നു.കേരളത്തിൽ ഈ വർഷം പൊലീസിന് ലഭിച്ചത്‌ 14897 ഓൺലൈൻ തട്ടിപ്പ് പരാതികളാണ് ലഭിച്ചിട്ടുള്ളത്.തട്ടിപ്പിനിരയാവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബർ സെൽ നൽകിയ മുന്നറിയിപ്പിൽ പറയുന്നു. കൊച്ചി കടമക്കുടിയിലെ കൂട്ട ആത്മഹത്യക്ക് കാരണം ലോൺ കെണിയാണെന്ന ആരോപണത്തിനു പിന്നാലെയാണ് ഓൺലൈൻ തട്ടിപ്പിന്റെ കണക്കുകൾ പുറത്തുവരുന്നത്.പരാതികളിൽ പത്ത് ശതമാനവും ലോൺ ആപ്പുകളെ കുറിച്ചുള്ളതാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്റനെറ്റിൽ ലഭിക്കുന്ന ലോൺ ആപ്പിൽ തിരിച്ചടവ്‌ മുടങ്ങിയാലും, ചിലപ്പോൾ തിരിച്ചടവ് പൂർത്തിയാക്കിയാൽ പോലും പണം ആവശ്യപ്പെട്ട് ലോൺ ആപ്പുകാർ ഭീഷണിപ്പെടുത്തും. പണം നൽകിയില്ലെങ്കിൽ അശ്ലീല ചിത്രങ്ങളിൽ മുഖം മോർഫ് ചെയ്ത്‌ സുഹൃത്തുക്കൾക്ക് അയച്ചു കൊടുക്കും. ഇതാണ് ഇപ്പോൾ കണ്ടു വരുന്ന തട്ടിപ്പിന്റെ രീതി. ഇത്തരം കെണികളിൽസ്ത്രീകളാണ് ഏറ്റവും കൂടുതൽ ഇരകല്ലാവുന്നത്.അതിനാൽ തന്നെ ഓൺലൈൻ തട്ടിപ്പിൽ വീഴാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് സൈബർ സെൽ അറിയിച്ചു.

ReadAlso:പീഡനക്കേസ് പിൻവലിച്ചില്ല ; കാമുകിയെ ഭാര്യയുടെ സഹായത്തോടെ യുവാവ് കൊലപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!