നിലമ്പൂരിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

നിലമ്പൂർ:നിലമ്പൂർ ചുങ്കത്തറയിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായരണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം.ചുങ്കത്തറ മാർത്തോമ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ പാതിരിപ്പാടം സ്വദേശി യദുകൃഷ്ണ, ഉപ്പട ആനക്കല്ല് സ്വദേശി ഷിബിൻ ജിത്ത് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read Also:അധ്യാപകനെ വ്യാജ പോക്‌സോ കേസിൽ കുടുക്കി; സഹ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

