മയക്കുമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധമുള്ള പോലീസുകാരന് സസ്പെൻഷൻ

താമരശ്ശേരി: മയക്കുമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധമുള്ള പോലീസുകാരന് സസ്പെൻഷൻ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ റജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. താമരശ്ശേരി അമ്പലമുക്ക് കൂരിമുണ്ട ലഹരി ക്യാമ്പ് നടത്തിയ സ്ഥലത്തിൻ്റെ ഉടമ അയ്യൂബിനൊപ്പം നിൽക്കുന്ന ഫോട്ടോകൾ പുറത്തെത്തിയത്തിന് പിന്നാലെ താമരശ്ശേരി മൂന്നാംതോട് സ്വദേശിയായ റജിലേഷിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് റജിലേഷിനെ സസ്പെൻഡ് ചെയ്തുകൊണ്ട് റൂറൽ എസ്പി ഉത്തരവിട്ടത്.


