നിപ നിയന്ത്രണങ്ങൾ മറികടന്ന് എന്‍ ഐ ടി വിദ്യാർഥികൾക്ക് പരീക്ഷയും ക്ലാസും

മുക്കം: നിപ നിയന്ത്രണങ്ങൾ മറികടന്ന് കോഴിക്കോട് എന്‍ ഐ ടി വിദ്യാർഥികൾക്ക് പരീക്ഷയും ക്ലാസും നടത്തുന്നു. ജില്ലയിൽ നിപ വ്യാപനത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം അവധി നൽകിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ലംഘിച്ച് ക്ലാസ് നടത്തുന്നത്.

ഇന്നലെയും എന്‍ ഐ ടിയിൽ വിദ്യാർത്ഥികൾക്കായി പരീക്ഷ നടന്നു. നാളത്തെ പരീക്ഷയും പതിവ് ക്ലാസുകളും നടത്തുമെന്നാണ് അധികൃതർ പറയുന്നത്. ഏഴായിരത്തിൽ അധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിക്കുന്നതിനെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയിട്ടുണ്ട്.

Read Also : കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി 17കാരൻ മരിച്ചു
