ഉറങ്ങി കിടന്ന യുവതിയെ രാത്രി വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു

കുറ്റ്യാടി: ഉറങ്ങി കിടന്ന യുവതിയെ രാത്രി വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഇന്നലെ രാത്രി കുറ്റ്യാടി കക്കട്ടിലാണ് വിവാഹിതയായ 22 വയസ്സുകാരിയെ കിടപ്പുമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്.

വീടിന്റെ ടെറസിൽനിന്നുള്ള കതക് രാത്രി അടയ്ക്കാൻ മറന്നിരുന്നു ഇതുവഴി വീടിനകത്തേയ്ക്ക് കടന്നു വന്നയാൾ മുറിക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന യുവതിയെ കടന്നുപിടിക്കുകയായിരുന്നു.

യുവതി ഇയാളുടെ കയ്യിൽ കടിച്ചതോടെ ഇറങ്ങിയോടി. മുഖംമൂടി ധരിച്ചതിനാൽ ആളെ തിരിച്ചറിയാനായില്ല. സംഭവത്തിൽ യുവതി കുറ്റ്യാടി പൊലീസിൽ പരാതി നൽകി. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. സംഭവസമയം കുട്ടിയും ഭർത്തൃമാതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
Read Also : കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സംഘമെത്തി
