നിപ: സമ്പർക്കബാധിത സ്ഥലങ്ങൾ സന്ദർശിച്ചവർ സ്വയം ക്വാറന്റയിനിൽ പോകണമെന്ന് അറിയിപ്പ്

കോഴിക്കോട്: നിപ സമ്പർക്കബാധിത സ്ഥലങ്ങൾ സന്ദർശിച്ചവർ സ്വയം ക്വാറന്റയിനിൽ പോകണമെന്ന് അറിയിപ്പ്. സെപ്തംബർ 8 നു ഉച്ചക്ക് 12.30 മുതൽ 1.30 വരെയുള്ള ജുമാ നമസ്‍കാരത്തിനായി വടകര പഴയ ബസ് സ്റ്റാൻഡിനു സമീപമുള്ള ജുമാ മസ്ജിദ് സന്ദർശിച്ചവർ, സെപ്റ്റംബർ 10 നു രാവിലെ 11 മുതൽ വൈകുന്നേരം 3 വരെ വടകര ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയവർ, അന്നേ ദിവസം രാത്രി 9.30 മുതൽ 10 വരെ കോഴിക്കോട് കാരപറമ്പ് റിലയൻസ് സ്മാർട്ട് പോയിന്റ് സന്ദർശിച്ചവർ സ്വയം ക്വാറന്റയിനിൽ പോകുകയും നിപ കണ്ട്രോൾ സെല്ലിൽ വിവരം അറിയിക്കുകയും ചെയ്യണമെന്നാണ് അറിയിച്ചിരിക്കുന്നത്.

പൊതുജനശ്രദ്ധക്കായി പുറത്തിറക്കിയ അറിയിപ്പാണിത്. വിവരം അറിയിക്കുവാനായി കൺട്രോൾ സെൽ നമ്പറുകളായ 0495 -2383100 101 , 0495- 2384100 101, 0495- 2386100 എന്നിവയിൽ ബന്ധപ്പെടാം.

Read Also : ചുറ്റുമതിൽ ഇടിഞ്ഞുവീണു 9 വയസ്സുകാരിക്ക് പരിക്ക്
