കാർ അപകടത്തിൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾക്ക് പരിക്ക്

ബാലുശ്ശേരി: പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ബാലുശ്ശേരി പുത്തൂര്‍വട്ടത്ത് അപകടത്തില്‍പ്പെട്ടു. ഇന്ന് വൈകിട്ടായിരുന്നു സംഭവം. നായ റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് കാർ നിയന്ത്രണം വിടുകയായിരുന്നു എന്നാണ് സൂചന. വൈദ്യുതി തൂണിൽ ഇടിച്ചാണ് കാർ നിന്നത്. വൈദ്യുതി തൂണും കാറും തകർന്നു. തങ്ങളെയും ഡ്രൈവറെയും മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ബഷീർ അലി തങ്ങളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.

