നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ടു മരണം

പത്തനംതിട്ട: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. കുളനട – മാന്തുക ഗ്ലോബ് ജംക്ഷന് സമീപത്താണ് അപകടം നടന്നത്. സ്കൂട്ടർ യാത്രികരായ കാരക്കാട് പ്ലാവുനിൽക്കുന്നതിൽ മേലേതിൽ വിഷ്ണു, പെണ്ണുക്കര മാടമ്പറപ്പ് മോടിയിൽ വിശ്വജിത്ത് എന്നിവരാണ് മരണപ്പെട്ടത്.

സ്കൂട്ടറിൽ ഉണ്ടായിരുന്ന അമൽജിത്ത് എന്നയാളെ പരുക്കുകളോടെ ചെങ്ങന്നൂർ ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രി 11.30 ന് എം സി റോഡിലാണ് അപകടം.

Read Also : മയക്കുമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധമുള്ള പോലീസുകാരന് സസ്പെൻഷൻ
