താമരശ്ശേരി ചുരത്തിൽ പാർസൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

താമരശ്ശേരി: ചുരത്തിൽ പാർസൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. ചുരം ഒമ്പതാം വളവിൽ രാത്രി 11 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി ഓവുചാലിൽ ചാടി മറിഞ്ഞ് മരത്തിൽ ഇടിച്ച് കൊക്കയിലേക്ക് പതിക്കുകയായിരുന്നു. കർണാടക സ്വദേശികളായ രണ്ടുപേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ചുരം എൻ ആർ ഡി എഫ് വളണ്ടിയർമാർ കരക്കെത്തിച് വൈത്തിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also ചുരത്തിൽ ഇന്നോവ കാർ സംരക്ഷണഭിത്തിക്ക് മുകളിലേക്ക് പാഞ്ഞു കയറി

