ചുരത്തിൽ ഇന്നോവ കാർ സംരക്ഷണഭിത്തിക്ക് മുകളിലേക്ക് പാഞ്ഞു കയറി

താമരശ്ശേരി: ചുരത്തിൽ ഇന്നോവ കാർ സംരക്ഷണഭിത്തിക്ക് മുകളിലേക്ക് പാഞ്ഞു കയറി. ചുരം എട്ടാം വളവിന് മുകളിൽ തകരപ്പാടിക്ക് സമീപം ഇന്ന് രാത്രി 8 മണിയോടെയായിരുന്നു സംഭവം. ചുരം കയറുകയായിരുന്ന ഇന്നോവ കാറിന് നേരെ എതിർ ദിശയിൽ മറ്റൊരു വാഹനം വന്നതോടെ ഇടത്തോട്ട് വെട്ടിക്കുകയായിരുന്നു. കാർ സംരക്ഷണ ഭിത്തിയിൽ കുടുങ്ങി നിന്നതിനാൽ കൊക്കയിലേക്ക് പതിക്കാതെ വൻ ദുരന്തം ഒഴിവായി. ചുരം എൻ ആർ ഡീ എഫ് വളണ്ടിയർമാരും പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിക്കുകയും അടിവാരത്തുനിന്ന് ക്രെയിൻ എത്തിച്ച് കാർ നീക്കം ചെയ്യുകയും ചെയ്തു.

Read Also കാർ അപകടത്തിൽ പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾക്ക് പരിക്ക്

