യുവാവ് വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ

പേരാമ്പ്ര: കൂത്താളിയിൽ യുവാവിനെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൂത്താളി നടുക്കണ്ടി മീത്തൽ ബിജേഷിനെയാണ് കമ്മോത്ത് ക്ഷേത്രത്തിനു സമീപത്തെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി വീട്ടിൽ നിന്നിറങ്ങിയ ബിജേഷിനെ രാവിലെയായിട്ടും കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിൽ വൈകീട്ടോടെയാണ് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വയറിംഗ് തൊഴിലാളിയാണ്.

Read Also : താമരശ്ശേരിയിൽ സ്വർണ്ണപ്പണിക്കാരൻ താമസിക്കുന്ന ഫ്ലാറ്റിൽ വൻ കവർച്ച.14.5 പവനും 80,000 രൂപയും കവർന്നു
