26 വിരലുകളുമായി ജയ്‌പ്പൂരിൽ പെൺകുഞ്ഞ് പിറന്നു

ജയ്‌പൂർ : രാജസ്ഥനിലെ ജയ്‌പ്പൂരിൽ 26 വിരലുകളുമായി പെൺകുഞ്ഞ് പിറന്നു. 26 വിരലുകളുമായി ജനിച്ച കുഞ്ഞ് പിറന്നതിന്‍റെ ആശ്ചര്യത്തിലാണ് കുടുംബാംഗങ്ങൾ .കുഞ്ഞിന് രണ്ടു കൈകളിലും ഏഴു വിരലുകള്‍ വീതവും രണ്ടു കാലുകളിലും ആറു വിരലുകള്‍ വീതവുമാണുള്ളത്. 26 വിരലുകളുള്ള പെണ്‍കുഞ്ഞ് ദേവിയുടെ അവതാരമാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.25കാരിയായ സര്‍ജു ദേവിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭിണിയായി എട്ടാം മാസത്തിലാണ് പ്രസവം നടന്നതെങ്കിലും കുഞ്ഞിനും മാതാവിനും മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല.ഒന്നോ രണ്ടോ വിരലുകള്‍ അധികമായി ഉണ്ടാകുന്നത് പലപ്പോഴും സംഭവിക്കാറുണ്ടെങ്കിലും 26 വിരലുകളുണ്ടാകുന്നത് വളരെ അപൂര്‍വമാണെന്നും ഇതൊരു ജനിതക പ്രശ്നമാണെന്നും ഡോ. ബി.എസ് സോണി പറഞ്ഞു.

Read Also : അൾസറിനെ കുറിച്ച് അറിയേണ്ടതെല്ലാം; എന്താണ് അൾസർ, എങ്ങനെ ഉണ്ടാകുന്നു, ചികിത്സ എന്തെല്ലാം

26 വിരലുകള്‍ ഉള്ളതുകൊണ്ട് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയാണിരിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിലെ (സി.ആര്‍.പി.എഫ്) ഹെഡ് കോണ്‍സ്റ്റബിളായ ഗോപാല്‍ ഭട്ടാചാര്യയാണ് കുഞ്ഞിന്‍റെ പിതാവ്. ഗോപാല്‍ ഭട്ടാചാര്യയും ഭാര്യയും മറ്റു കുടുംബാംഗങ്ങളുമെല്ലാം കുഞ്ഞിന്‍റെ ജനനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ദൊലാഗര്‍ ദേവിയുടെ അവതാരമായാണ് പെണ്‍കുഞ്ഞിനെ കാണുന്നതെന്ന് കുഞ്ഞിന്‍റെ മാതൃസഹോദരന്റെ വാദം.
Read Also:സുൽത്താൻ ബത്തേരി വാകേരിയിൽ വീണ്ടും കടുവയിറങ്ങി
