ഈങ്ങാപ്പുഴയില്‍ കാറുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്

ഈങ്ങാപ്പുഴ: കാറുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. ഈങ്ങാപ്പുഴക്കും എലോക്കരക്കും ഇടയില്‍ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. ഈങ്ങാപ്പുഴ സ്വദേശികള്‍ സഞ്ചരിച്ച കാറും ഇതര സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച കാറുമാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

