വെഴുപൂര്‍ റോഡിൽ റോട്ടറി ക്ലബ്ബ് മിറര്‍ സ്ഥാപിച്ചു

താമരശ്ശേരി: വെഴുപൂര്‍ റോഡിലെ അപകടമേഖലയായ എസ് വളവിൽ താമരശ്ശേരി റോട്ടറി ക്ലബ്ബ് മിറര്‍ സ്ഥാപിച്ചു. രണ്ട് കോൺകേവ് മിററുകളാണ് സ്ഥാപിച്ചത്. മിററുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ എ. പി. സജിത്ത് നിർവഹിച്ചു. നിരവധി അപകടങ്ങൾ നടക്കുന്ന വളവിൽ മിററുകൾ സ്ഥാപിച്ച റോട്ടറി ക്ലബ്ബിന്റെ കരുതലിനെ അദ്ദേഹം അഭിനന്ദിച്ചു.

താമരശ്ശേരി റോട്ടറി ക്ലബ് പ്രസിഡൻറ് ഷിജോ കെ. ജോൺസൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെറിന്‍ പി. മാത്യു, ശ്രീജിത്ത് സി. കെ., ബവീഷ് എ. കെ., വി. കെ. അഷ്റഫ്, രാമചന്ദ്രൻ കുണ്ടുകുളങ്ങര, ബേബി തോമസ്, റെജി ജോസഫ്, ജോഷി തോമസ്, ജോഷി സ്കറിയ, എന്നിവർ സംബന്ധിച്ചു.

Read Also : ഓമശ്ശേരി നടമ്മൽപൊയിൽ വെള്ളാരം കുന്നുമ്മൽ (പാറക്കൽ) കുഞ്ഞിമുഹമ്മദ് (43) നിര്യാതനായി
