സുൽത്താൻ ബത്തേരി വാകേരിയിൽ വീണ്ടും കടുവയിറങ്ങി

സുൽത്താൻ ബത്തേരി :സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റെയ്ഞ്ചിലെ വാകേരിയിൽ വീണ്ടും കടുവയിറങ്ങി. രാവിലെ ഒൻപത് മണിയോടെയാണ് ഏദന്‍ വാലി എസ്റ്റേറ്റില്‍ ജോലിക്കെത്തിയ തൊഴിലാളികൾ കടുവയുടെ മുന്നില്‍പ്പെട്ടത്. കടുവയെ കണ്ട തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.രക്ഷപ്പെടുന്നതിനിടെ ചിലര്‍ക്ക് വീണ് പരിക്കേറ്റു. കഴിഞ്ഞവര്‍ഷം ഇതേ എസ്റ്റേറ്റില്‍ നിന്ന് വനംവകുപ്പ് കടുവയെ കൂടുവെച്ച് പിടികൂടിയിരുന്നു.നൂറ്റമ്പതോളംപേര്‍ തൊഴിലെടുക്കുന്ന സ്ഥലമാണ് ഏദന്‍വാലി എസ്റ്റേറ്റ്.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തിരച്ചിലാരംഭിച്ചിട്ടുണ്ട്.

Read Also:താമരശ്ശേരി ചുരത്തിൽ പാർസൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

