സിപിഐഎം പ്രവർത്തകന്റെ വീട്ടുമുറ്റത്ത് റീത്ത് ; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം

കണ്ണൂർ: പയ്യന്നൂരിൽ സി പി ഐ എം പ്രവർത്തകന്റെ വീടിന് മുന്നിൽ റീത്ത് വച്ചു. പയ്യന്നൂർ കക്കംപാറയിലെ എൻ പി റെനീഷിന്റെ വീടിന് മുന്നിലാണ് റീത്ത് വച്ചത്. വധഭീഷണി മുഴക്കുന്ന സന്ദേശം എഴുതിയ റീത്താണ് വീടിന് മുന്നിൽ കൊണ്ടുവച്ചത്.

ബിജു ഏട്ടന്റെ കണക്കു തീർക്കാൻ ബാക്കിയുണ്ട്, നിന്റെ നാളുകൾ എണ്ണപ്പെട്ടു എന്നാണ് റീത്തിൽ കുറിച്ചിരിക്കുന്നത്. പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി ഐ എം ആരോപിച്ചു. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read Also : സുൽത്താൻ ബത്തേരി വാകേരിയിൽ വീണ്ടും കടുവയിറങ്ങി
